
കൊല്ലം : ശാസ്താംകോട്ട കായലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി വാളിയോട് സ്വദേശികളായ രാജീവ് (26), അഭിരാമി (19) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ കായലിൽ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.
തുടർന്ന് ഫയർഫോഴ്‌സും പോലീസും നടത്തിയ തെരച്ചിലിൽ രാജീവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ആറ് മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രാജീവിന്റെ പക്കൽ നിന്നും ചില മെഡിക്കൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.