Banner Ads

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 10 പേർ കൊല്ലപ്പെട്ടു

ദില്ലി : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം മൊദെം ബാലകൃഷ്ണൻ ഉൾപ്പെടെ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ​ഗരിയാബന്ദ് ജില്ലയിലെ മെയിൻപൂർ വനമേഖലയിൽ രാവിലെ മുതൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്.

കൂടുതൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ട ബാലകൃഷ്ണ, രാമചന്ദർ, രാജേന്ദ്ര മുതലായ പേരുകളിലും അറിയപ്പെട്ടിരുന്നു. ഷൽ ടാസ്ക് ഫോഴ്സും സിആർപിഎഫിന്റെ കോബ്ര വിഭാ​ഗവും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.