
തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ വിൽപന നടന്ന സ്ഥാനത്താണിത്. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യം വിറ്റഴിഞ്ഞു.
കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി മാത്രം 20 കോടി രൂപയുടെ വിൽപന നടന്നു. ആഘോഷ നാളുകളിൽ ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രധാന ഔട്ട്ലെറ്റുകളിലെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ഏത് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നതെന്ന വിവരം സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.