Banner Ads

ബെംഗളൂരുവിലെ ലോഡ്ജിൽ; മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു:മലയാളി യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണൻ ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സനേഷ് റൂം എടുത്തത്.

ചെക്ക്ഔട്ട്‌ ആവാത്തതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം ലോഡ്ജിലെ ജോലിക്കാർ റൂം പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ മടിവാള പൊലീസിനെ വിവരം അറിയിച്ചു.

തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി സെന്‍റ് ജോൺസ് ആശുപതിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.