
കർണാടക: മലേഷ്യയിൽ ടൂർ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വയനാട് സ്വദേശികളായ കുടുംബം കർണാടകയിലെ ബേഗൂരിൽ വെച്ച് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വയനാട് സ്വദേശിയായ ബഷീറും കുടുംബവും ഉൾപ്പെടെ കാറിലുണ്ടായിരുന്ന നാലുപേരിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരം അറിഞ്ഞ് വയനാട്ടിൽ നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും ബേഗൂരിലേക്ക് തിരിച്ചിട്ടുണ്ട്.