
തൃശ്ശൂർ : മാള പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്.
കുടുംബപരമായ ആവശ്യങ്ങൾക്കായി രണ്ട് ദിവസത്തെ അവധിയിലായിരുന്ന രാജേഷ് ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഭാര്യയ്ക്ക് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.