Banner Ads

വടുതലയിൽ വൻ കവർച്ച; പൂട്ടിയിട്ട വീട്ടിൽ നിന്ന് 27 പവൻ സ്വർണവും പണവും കവർന്നു

കൊച്ചി : വടുതലയിൽ ദിവസങ്ങളായി പൂട്ടിയിട്ടിരുന്ന വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. കർഷക റോഡിൽ ഗ്രീൻ ഗാർഡൻസിന് സമീപമുള്ള ലോർഡ്സ് കോട്ടേജ് നന്ദനം വീട്ടിലാണ് മോഷണം നടന്നത്. 27 പവൻ സ്വർണം, 20000 രൂപ, മൂന്ന് പട്ടുസാരികൾ, ഒരു സ്വകാര്യ ബാങ്കിന്റെ ലോക്കർ താക്കോൽ എന്നിവയാണ് കവർന്നത്.

നഷ്ടപ്പെട്ട സ്വർണത്തിന് ഏകദേശം 40 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. മെയ് 24നും ജൂൺ അഞ്ചിനും ഇടയിലുള്ള ദിവസങ്ങളിലാണ് കവർച്ച നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വീട്ടുകാർ വിവരം അറിയുന്നതും പൊലീസിൽ പരാതി നൽകിയതും. ബെഡ്റൂമിലെ അലമാരയിലെ ഹാൻഡ് ബാഗിലായിരുന്നു സ്വർണവും പണവും ഉണ്ടായിരുന്നത്.