
മലപ്പുറം : കൊപ്പം-വളാഞ്ചേരി പാതയിലെ വിയ്‌നറ്റാംപടിക്ക് സമീപം സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെളളിയാഴ്ച വൈകുന്നേരം മൂന്നരമണിയോടെയായിരുന്നു അപകടം.
വളാഞ്ചേരി ഭാഗത്ത് നിന്നും പട്ടാമ്പിയിലേക്ക് വരികയായിരുന്നു ബസ്സും എതിരെ വന്ന കാറുമാണ് അപകടത്തിപ്പെട്ടത്. കാറിൽ അഞ്ച് പേർ ഉണ്ടായിരുന്നു. ബസ്സിൽ 10ലേറെ പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വളാഞ്ചേരിയിലെയും മറ്റും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊപ്പം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.