
കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 20 യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി.