
കാസർകോട്: കാസർകോട് ദേശീയപാത 66-ൽ ക്രെയിൻ പൊട്ടിവീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ ലൈറ്റ് സ്ഥാപിക്കുന്ന ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ക്രെയിനാണ് പൊട്ടിവീണത്. അപകടം നടന്നയുടൻ തന്നെ അക്ഷയ് സംഭവസ്ഥലത്ത് വെച്ച് മരിച്ചു.
ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ തന്നെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ഈ നിർമാണ ജോലികളിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയായിരുന്നു.