Banner Ads

പ്രണയക്കെണി: യുവതിയെ പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന അറസ്റ്റ്; ബന്ധുവും കൂട്ടാളിയും പിടിയിൽ

കോഴിക്കോട്:പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയുടെ ബന്ധു ഉൾപ്പെടെ രണ്ട് യുവാക്കളെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു.ഒൻപത് മാസം മുൻപാണ് ബന്ധുവായ അഖിൽ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. തുടർന്ന് സായന്ത് യുവതിയുമായി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, അതിൻ്റെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും ചെയ്തു.

പീഡന ദൃശ്യങ്ങൾ ഇരുവരും ചേർന്ന് സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്തിട്ടുണ്ട്.യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യോളി ഇൻസ്‌പെക്ടർ പി. ജിതേഷാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കും