Banner Ads

ലോട്ടറി വിൽപ്പനക്കാരൻ്റെ ദുരിതം: ടിക്കറ്റുകളുമായി ബൈക്ക് യാത്രികൻ കടന്നു

തിരുവനന്തപുരം: വിഴിഞ്ഞം ഹാർബർ റോഡിൽ ലോട്ടറി വിൽപ്പനക്കാരനായ റിയാസിനെ കബളിപ്പിച്ച് ടിക്കറ്റുകളുമായി യുവാവ് കടന്നു കളഞ്ഞു. ഇന്നലെ രാവിലെ കോസ്റ്റു ഗാർഡ് സ്റ്റേഷന് മുന്നിൽ വെച്ചാണ് സംഭവം.

ബൈക്കിലെത്തിയ ഒരാൾ റിയാസിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി. തുടർന്ന്, ടിക്കറ്റുകളുടെ പണം ലോട്ടറി മൊത്ത വിതരണ കടയിൽ ഏൽപ്പിക്കാമെന്ന് പറഞ്ഞ് ടിക്കറ്റുകളുമായി കടന്നു കളയുകയായിരുന്നു. റിയാസ് ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.

അസുഖ ബാധിതനായ റിയാസിന്‍റെ ഏക വരുമാനമാർഗമാണ് ലോട്ടറി വിൽപ്പന. കടം വാങ്ങിയാണ് ഇദ്ദേഹം ടിക്കറ്റുകൾ വിൽക്കാൻ എടുത്തത്. അമ്മയും ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ജീവിതമാർഗം കൂടിയാണ് ഈ ലോട്ടറി വിൽപ്പന. സംഭവത്തിൽ റിയാസ് വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.