ഉപ്പുതറ: വളകോടിനും ഉപ്പുതറയ്ക്കുമിടയിൽ മാട്ടുതാവളം പുളിക്കപ്പടിയിൽ താങ്കളാഴ്ച പതിനൊന്നിനാണ് അപകടം ഉണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്ന് കട്ടപ്പനയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.ബസുമായി മത്സരിച്ച് ഓടുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന ബസ് വളവിൽ നിയന്ത്രണം നഷ്ടമായി കാനയിലേക്ക് ചരിയുകയായിരുന്നു.അപകടത്തിൽ അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കേറ്റു.വളകോട്ടിൽ നിന്ന് ഉപ്പുതറയിലേക്ക് വന്ന ജയ്ഗുരു ബസാണ് അപകടത്തിൽപ്പെട്ടത്. ഈ കലുങ്കിന് സമീപമുള്ള മൺത്തിട്ടയിൽ ഇടിച്ചാണ് ബസ് നിന്നത്