ഷിരൂർ: ട്രക്കിന്റെ ക്യാബിനില്‍ നിന്ന് അർജുന്റെ മൊബൈല്‍ കണ്ടെത്തി.
കൂടാതെ അർജുൻ യാത്രയ്ക്ക് ഇടയിൽ ഉപയോഗിച്ചിരുന്ന കുക്കർ, ചെരുപ്പ്, വസ്ത്രങ്ങള്‍, വാച്ച്, ഭക്ഷണം കഴിച്ച പാത്രം എന്നിവയാണ് കണ്ടെത്തിയത്. കൂടാതെ ലോറിയുടെ മാതൃകയിലുള്ള അർജുന്റെ മകന്റെ കളിപ്പാട്ടവും കിട്ടിയിട്ടുണ്ട് ലോറിയുടെ ആർസി ബുക്ക് അടക്കമുള്ള രേഖകളും ലഭിച്ചു. ലോറി പൂർണമായും ഗംഗാവലി പുഴയുടെ കരയിലേക്ക് കയറ്റി. ലോറി പൊലീസ് വിശദമായി പരിശോധിക്കും. മൃതദേഹം അർജുന്റേതാണെന്ന് സ്ഥിരീകരിക്കാനായി സാമ്ബിള്‍ ഡി എൻ എ പരിശോധനയ്ക്കയച്ചിട്ടുണ്ട്. നാളെയോടെ മൃതദേഹ ഭാഗങ്ങള്‍ അർജുന്റെ കുടുംബത്തിന് വിട്ടുകൊടുത്തേക്കും. അർജുന്റെ ബന്ധുക്കളും ലോറി ഉടമ മനാഫ് അടക്കമുള്ളവരും ഷിരൂരിലുണ്ട്.
അർജുൻ മകന് വേണ്ടി വാങ്ങിക്കൊണ്ടുവന്ന കളിപ്പാട്ടമായിരുന്നു ഇത്. കുട്ടിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കളിപ്പാട്ടമാണ്. അതുകൊണ്ടാണ് അത് ക്യാബിനില്‍ സൂക്ഷിച്ചുവച്ചത്. അത് വണ്ടിയുടെ മുന്നില്‍ വച്ചാണ് അർജുൻ യാത്ര ചെയ്തിരുന്നത്. വീട്ടിലെത്തുമ്ബോള്‍ അത് മകന് കൊടുക്കും. യാത്ര പോകുമ്ബോള്‍ അതുമായിട്ടാണ് പോകാറ്.’- ജിതിൻ പറഞ്ഞു