
കണ്ണൂർ : ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. കണ്ണൂർ താണയിലാണ് സംഭവം. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം നടന്ന അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരനായ ചൊവ്വ സ്വദേശി കൃസ്ത്യൻ ബേസില്‍ ബാബു (60)വാണ് മരിച്ചത്.
ബേസിൽ ബാബുവിനെ ഇടിച്ചിട്ട ലോറി റോഡിലേക്ക് വീണ അദ്ദേഹത്തിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.