
പട്ടാമ്പി: പള്ളിപ്പുറം പാതയിൽ പുതിയ ഗേറ്റിൽ ചരക്ക് ലോറി അരികുവശം താഴ്ന്ന് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം. മഴ പെയ്ത് റോഡിൻറെ അരികുവശം നനഞ്ഞ് കുതിർന്നത് കാരണം ഇടതുവശത്തെ ടയർ പൂർണ്ണമായി തന്നെ മണ്ണിലേക്ക് ഇറങ്ങിയിട്ടുണ്ട്.മിൽമ കമ്പനിയുടെ കാലിത്തീറ്റയുമായി താമരശ്ശേരിയിലേക്ക് പോകുകയായിരുന്നു ലോറി. അപകടത്തിൽ ആർക്കും പരിക്കില്ല.