തിരുവനന്തപുരം: ട്രെയിനിനു മുന്നില്‍ പെട്ട ആളിനെ ലോക്കോ പൈലറ്റ് വളരെ അത്ഭുതകരമായി രക്ഷപെടുത്തി. ഇയാളെ ദൂരെ നിന്നു തന്നെ കണ്ട ലോക്കോ പൈലറ്റ് ഹോണ്‍ അടിച്ചു ആളെ മാറ്റാൻ നോക്കിയെങ്കിലും ഇയാള്‍ ട്രാക്കില്‍ നിന്നും പിന്മാറാൻ തയ്യാറാകാതെ ട്രയിനിനു നേരെ തന്നെ നടന്നു വരുകയായിരുന്നു.കേരള- തമിഴ്നാട് അതിർത്തിയില്‍ പാറശ്ശാലയ്ക്കും കളിയക്കാവിളക്കും ഇടയിലായിരുന്നു സംഭവം നടന്നത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ റെയില്‍വെ ട്രാക്കിലൂടെ നടന്നുവരികയായിരുന്നു ഒരു മധ്യവകൻ.ഉടനെ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് സംവിധാനം ഉപയോഗിച്ച് ട്രെയിൻ നിറുത്തുകയും ചെയ്തു. ഇയാളുടെ തൊട്ടടുത്ത് എത്തി ട്രെയിൻ നിന്നെങ്കിലും ട്രെയിനിനു മുന്നിലെ ഗ്രില്‍ ആളിന്റെ ദേഹത്തു തട്ടിയതില്‍ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.തിരുവനന്തപുരം നെടുവാൻവിള സ്വദേശിയാണ് സംഭവുമായി ബന്ധപ്പെട്ട് അപകടത്തില്‍ പെട്ടത്. ആത്മഹത്യാ ശ്രമമാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.