
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്രിസ്‌മസ് പരീക്ഷാ തീയതികളിൽ മാറ്റം വരാൻ സാധ്യത. ഡിസംബർ 11 മുതൽ നടത്താനിരുന്ന രണ്ടാം പാദ വാർഷിക പരീക്ഷകൾ രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. ഡിസംബർ 9, 11 തീയതികളിലെ തദ്ദേശ തിരഞ്ഞെടുപ്പും 13ലെ വോട്ടെണ്ണലുമാണ് പ്രധാന കാരണം.
ഭൂരിഭാഗം സ്കൂളുകളും പോളിംഗ് ബൂത്തുകളായി മാറുന്നതും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും പരിഗണിച്ചാണ് ഈ തീരുമാനം. ക്രിസ്‌മസ് അവധിക്ക് മുൻപും ശേഷവുമായി പരീക്ഷകൾ നടത്താനാണ് സാധ്യത. ഡിസംബർ 5 കഴിഞ്ഞാല്‍ അവധി ദിനങ്ങളും വോട്ടെടുപ്പും വോട്ടെണ്ണലിനും ശേഷം മാത്രമേ പരീക്ഷ നടത്താനാകൂ. ഡിസംബർ 13 ന് തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ പിന്നെ ക്രിസ്മസ് അവധിക്ക് മുൻപ് 15 മുതല്‍ 19 വരെ 5 പ്രവൃത്തി ദിവസങ്ങളാനുള്ളത്. 2
20 മുതല്‍ 28 വരെയാണ് സ്കൂളുകള്‍ക്ക് ക്രിസ്മസ് അവധി. ക്രിസ്‌മസ് അവധിക്ക് ശേഷം ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യവാരത്തിലുമായി നടത്തേണ്ടി വരും. ക്രിസ്മസ് അവധി കഴിഞ്ഞതിന് ശേഷം എല്ലാ പരീക്ഷകളും ഒരുമിച്ച് നടത്താനുള്ള സാധ്യതകളും പരിഗണിച്ചേക്കാം. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതിയുടെ യോഗത്തിലായിരിക്കും പരീക്ഷാ തീയതികളിൽ അന്തിമ തീരുമാനമെടുക്കുക.