Banner Ads

കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ;ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന

കൊച്ചി: ശബരിമല തീര്‍ത്ഥാടകരടക്കം രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നുണ്ട്. ഈ സമയങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കൃതമം നടക്കുന്നുണ്ടോ എന്നറിയാനാണ് എറണാകുളം ജില്ലയിൽ വ്യപാകമായി രാത്രികാല പരിശോധന നടത്തിയത്. പൊതുജന പരാതികൾ കൂടി പരിഗണിച്ചായിരുന്നു ഇത്പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കനാണ് പ്രധാനമായും പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ചാണോ പെട്രോൾ വിൽക്കുന്നതെന്നും, പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമം ഉണ്ടോയെന്നുമടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.മധ്യമേഖല ജോയിന്റ് കൺട്രോളർ രാജേഷ് സാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *