Banner Ads

നൈജീരിയയിലെ മിന്നല്‍പ്രളയo ; മരണം 117 കടന്നു

അബുജ: നൈജീരിയയിലെ മിന്നല്‍പ്രളയo മരണം 117 കടന്നു. വെള്ളപ്പൊക്കത്തില്‍ നിരവധിപേരെ കാണാതായി.നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്തെയാണ് വെള്ളപ്പൊക്കവും മിന്നല്‍പ്രളയവും ബാധിച്ചത്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. വ്യാഴാഴ്ച്ച 21 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്.

എന്നാല്‍ ഇന്ന് മരണസംഖ്യ കുത്തനെ ഉയര്‍ന്നതായി നൈജര്‍ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി മേധാവി ഇബ്രാഹിം ഹുസൈനി പറഞ്ഞു.നൈജറില്‍ ബുധനാഴ്ച രാത്രിയിലാണ് കനത്ത മഴയും മിന്നല്‍പ്രളയ വും ഉണ്ടായത്. നിരവധി ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുകയാണ്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2022ലും നൈജീരിയയില്‍ വെള്ളപ്പൊക്കം കനത്ത നാശം വിതച്ചിരുന്നു. 600ലധികം പേര്‍ മരിക്കുകയും ഏകദേശം 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. 4,40,000 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചിരുന്നു.