Banner Ads

അപകടത്തിൽ പൊലിഞ്ഞ ജീവൻ: ബെംഗളൂരുവിനടുത്ത് വാഹനാപകടത്തിൽ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം.

സുല്‍ത്താന്‍ബത്തേരി: ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ ബേലൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ്-മേഴ്സി ദമ്പതികളുടെ മകൻ ഡോൺ റോയ് (24) ആണ് മരിച്ചത്.

ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിച്ചത്. ഡോൺ റോയ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.ബേലൂരിൽ ഫാം ഡി (Doctor of Pharmacy) അവസാന വർഷ വിദ്യാർഥിയായിരുന്നു ഡോൺ. അവസാന വർഷ വിദ്യാർഥികളുടെ സെൻ്റ് ഓഫ് പാർട്ടിക്ക് ശേഷം ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം നാലരയ്ക്ക് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന പള്ളിയിൽ വെച്ച് നടക്കും. ഡിയോൺ ആണ് ഡോൺ റോയിയുടെ സഹോദരൻ.