Banner Ads

മദ്യപാനത്തിനെതിരേ ഉപദേശിച്ച പാസ്റ്ററെ ; കുത്തിക്കൊലപെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം

കോട്ടയം: മദ്യപാനത്തിനെതിരേ നിരന്തരം ഉപദേശിച്ച പാസ്റ്ററെ വീട്ടിൽ അതിക്രമിച്ചുകയറി കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് കൂടാതെ അരലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടുതൽ കഠിന തടവ് അനുഭവിക്കേണ്ടിവരും. വീട്ടിൽ അതിക്രമിച്ചുകയറിയതിന് മൂന്നുമാസം കഠിനതടവും ശിക്ഷയുണ്ട് ഇതൊന്നിച്ച് അനുഭവിച്ചാൽമതി കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടാങ്ക്പടി മുളയ്ക്കൽ വീട്ടിൽ ജോബിൻ (27)നെയാണ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (അഞ്ച്) ജഡി പി.മോഹനകൃഷ്ണൻ ശിക്ഷവിധിച്ചത്.

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുടപ്പനക്കുഴി മണപ്പാട്ട് വീട്ടിൽ അജേഷ് ജോസഫ് (41) ആണ് കൊല്ലപ്പെട്ടത്. 2021 ഫെബ്രുവരിയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അജേഷ് മുണ്ടത്താനം എബനേസർ ചർച്ചിലെ പാസ്റ്ററും മേസ്തിരിപ്പണിക്കാരനുമായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടലായിരുന്നു കൊലപാതകം. പ്രതിയുടെ മദ്യപാനത്തിനും ദുർനടപ്പിനുമെതിരേ വഴിയിലും മറ്റും കാണുമ്ബോഴെല്ലാം പാസ്റ്റർ ഉപദേശിച്ചിരുന്നു.

ഇത് കളിയാക്കലായാണ് പ്രതി കരുതിയത്. സംഭവദിവസം രാവിലെ വഴിയിൽവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രാത്രി ഇത് ചോദിക്കാൻ ജോബിൻ വീട്ടിൽഅതിക്രമിച്ചുകയറുകയുമായിരുന്നു.സംഭവദിവസം രാവിലെ വഴിയിൽവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രാത്രി ഇത് ചോദിക്കാൻ ജോബിൻ വീട്ടിൽ അതിക്രമിച്ചുകയറുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *