
മട്ടന്നൂർ : ശനിയാഴ്ച വൈകിട്ട് 7.30 ഓടെ മണ്ണൂർപറമ്പിൽ നിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികൻ റോഡരികിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടു. കൂടാതെ, മണ്ണൂരിലെ ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഉടൻ തന്നെ സമീപവാസികളെ അറിയിച്ചു.
നഗരസഭാ അധികൃതരും നാട്ടുകാരും വിവരമറിയച്ചതിനെ തുടർന്ന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തുടർന്നാണ് ഇതിന് മുമ്പ് മണ്ണൂർഭാഗത്ത് ഇടവഴിയില്‍ കാല്‍പ്പാട് കണ്ടതായി നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.