Banner Ads

“രാത്രിയിൽ കത്തെഴുതിവെച്ച് ഇറങ്ങിപ്പോയി”: എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല

കൊച്ചി: എറണാകുളം ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ 14 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. വിദ്യാധിരാജ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീവേദ് പി. എസിനെയാണ് കാണാതായത്. കുട്ടി ഇന്നലെ രാത്രിയിൽ ഒരു കത്തെഴുതിവെച്ച ശേഷമാണ് വീട് വിട്ടുപോയത്.

സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിലോ, 9809000199 എന്ന നമ്പറിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.