Banner Ads

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനി മീഷോ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു

കൊച്ചി : കോര്‍പ്പറേറ്റ് കമ്പനികളിലെ അമിത ജോലി ഭാരവും മാനസിക സമ്മര്‍ദവും വലിയ ചർച്ചയായതാണ്‌. ഈ സാഹചര്യത്തിൽ സ്വന്തം ജീവനക്കാര്‍ക്ക് റിഫ്രഷ് ചെയ്യാനും സ്വയം റീചാര്‍ജ് ആകാനുമായി ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ച്‌ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനി മീഷോ. അവധി അനുവദിച്ചിരിക്കുന്നത് ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 3 വരെയാണ്.  കമ്പനിയില്‍ നിന്ന് ആരും ജീവനക്കാരെ ഈ ദിവസങ്ങളില്‍ എന്തെങ്കിലും കാര്യം പറഞ്ഞ് ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല.

മീഷോയുടെ നയം ജോലിയും ജീവിതവും തമ്മില്‍ സന്തുലനം വേണമെന്നാണ്. അസാധാരണമായ വിൽപ്പന പ്രകടനത്തിനുള്ള കാഴ്ച വെച്ചതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.  ഈ വർഷത്തെ നാലാമത്തെ പ്രത്യേക അവധിയാണ് ജീവനക്കാര്‍ക്ക് കമ്പനി നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മീഷോയുടെ ഈ തീരുമാനം. മീഷോയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത് നിരവധിപ്പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *