കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് മാത്രം സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത് നാലായിരം കിലോയോളം കഞ്ചാവ്.വിവിധ ജില്ലകളിൽ രജിസ്റ്റർചെയ്ത കേസുകളിലായാണ് 3,961 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ കൂടി നോക്കുമ്‌ബോൾ ആകെ തൂക്കം ആറു ടണ്ണിലേറെ വരുമെന്നാണ് വിവരം.
ലഹരി കടത്ത്, വിൽപന, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് ആക്‌ട് പ്രകാരം കഴിഞ്ഞവർഷം 8,161 കേസുകളാണ് വിവിധ എക്സൈസ് ഓഫിസുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട് .ഇതിൽ അന്തർ സംസ്ഥാനക്കാരടക്കം 7.974 പേർ അറസ്റ്റിലായി. 19,417 അഞ്ചാരി കേസുകളിലായി 16,596 പേരും അറസ്റ്റിലായി.വിരലിലെണ്ണാവുന്ന വിദേശികളും ലഹരി ഇടപാടിൽ പിടിയിലായിട്ടുണ്ട്.
അറസ്റ്റിലായ ഇതര സംസ്ഥാനക്കാരിൽ കൂടുതൽ പേരും ഒഡിഷ, തമിഴ്നാട്, യു.പി, പശ്ചിമ ബംഗാൾ, ബിഹാർ, കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മുൻ വർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്ബോൾ പിടികൂടുന്ന ലഹരിവസ്തുക്കളുടെ അളവ് കൂടിയിട്ടുണ്ട്. ലഹരി കേസിൽ ഉൾപ്പെടുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചു.