Banner Ads

തൃശൂർ പുരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചു ; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തൃശൂർ:പുരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചു ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്.ദേവസ്വം ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചതോടെ ആനകൾ ഓടി പൂരപറമ്ബിൽ ലേസറുകൾ നിരോധിക്കണം.ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചതിൽ എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നിലപാടെടുത്തിട്ടുള്ള സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.

ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ രംഗത്തുളള സംഘടനകൾ ബോധപൂർവം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങളിൽ ഉണ്ട്. ഇത്തരം വീലുകൾ ഉൾപ്പെടെ പൊലീസിന് പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *