സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നല്‍കിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നല്‍കിയത്.ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്.ഇക്കാര്യത്തില്‍ അതത് ബാങ്കുകള്‍ക്ക് ആവശ്യമായ തിരുമാനം എടുക്കാം.മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യതമായ വഴി.എന്നാല്‍, വയനാട് ദുരിത ബാധിതരോട് അനുഭാവ പൂർണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് അറിയിച്ചു. കടം എഴുതിത്തളളുന്നതടക്കമുളള കാര്യങ്ങളില്‍ സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് തീരുമാനങ്ങള്‍ എടുക്കാനാകും.