Banner Ads

കുറുവാ ദ്വീപ് നാളെ മുതല്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കും.

വയനാട്; ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശന ഫീസ് ഇനത്തില്‍ വര്‍ധന വരുത്തുകയും സന്ദര്‍ശകരുടെ എണ്ണം പുതുക്കി നിശ്ചയിക്കുകയും ചെയ്തു. കുറുവാദ്വീപില്‍ മുതിര്‍ന്നവര്‍ക്ക് 220 രൂപയും വിദ്യാര്‍ഥികള്‍ക്ക് 150 രൂപയും വിദേശികള്‍ക്ക് 440 രൂപയുമാണ് പ്രവേശന ഫീസ്. വയനാട് ജില്ലയിലെ സൗത്ത് ഡിവിഷന്‍ പരിധിയിലെ ചെമ്ബ്രാ പീക്ക് ട്രക്കിങ്, ബാണാസുരമല-മീന്‍മുട്ടി വെളളച്ചാട്ടം, കാറ്റുക്കുന്ന് -ആനച്ചോല ട്രക്കിങ് എന്നിവിടങ്ങളില്‍ ഈ മാസം 21 മുതല്‍ പ്രവേശനം അനുവദിക്കും.

സൂചിപ്പാറ വെളളച്ചാട്ടത്തില്‍ മുതിര്‍ന്നവര്‍ക്ക് 118 രൂപയും വിദ്യാര്‍ഥകള്‍ക്ക് 70 രൂപയും വിദേശികള്‍ക്ക് 230 രൂപയുമാണ് പ്രവേശന ഫീസ്. ഒരു ദിവസം പരമാവധി 500 ആളുകളെ അനുവദിക്കും. കാറ്റുകുന്ന് ആനച്ചോല ട്രക്കിങ് മുതിര്‍ന്നവര്‍ക്ക് (എട്ട് പേരുടെ (ഗ്രൂപ്പിന്) 5000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയും വിദേശികള്‍ക്ക് 7000 രൂപയുമാണ് പ്രവേശന ഫീസ്.

ഒരു ദിവസം 25 സന്ദര്‍ശകര്‍. ഹൈകോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി കൂടാതെ നവംബര്‍ ഒന്നിന് സൂചിപ്പാറ വെളളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറക്കും.ബാണാസുരമല-മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ മുതിര്‍ന്നവര്‍ക്ക് 100 രൂപയും വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും വിദേശികള്‍ക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്. ഒരു ദിവസം അനുവദിച്ച പരമാവധി 500 സന്ദര്‍ശകര്‍


     
                
                

Leave a Reply

Your email address will not be published. Required fields are marked *