Banner Ads

കുന്നംകുളം കസ്റ്റഡി മർദ്ദനം: പ്രതികളായ 4 പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.

തിരുവനന്തപുരം:കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ഉൾപ്പെട്ട നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കറാണ് ഉത്തരമേഖല ഐജിക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്.

സംഭവത്തിൽ പ്രതികളായ എസ്.ഐ. നൂഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. അതിനാൽ, അടിയന്തര അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വിഷയത്തിൽ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പ്രതികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിന് പകരം സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് അതിക്രമത്തിന് ഇരയായ സുജിത് ആവശ്യപ്പെടുന്നത്.