Banner Ads

കുമാരനെല്ലൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് ; എഎബിഎച്ച് എൻട്രി ലെവൽ അംഗീകാരം

കോട്ടയം : കുമാരനെല്ലൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് എഎബിഎച്ച് എൻട്രി ലെവൽ അംഗീകാരം ലഭിച്ചു .ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതുഅംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത് .അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമാകുന്നത്.

കോട്ടയം മുനിസിപ്പാലിറ്റിയിലെ കുമാരനെല്ലൂർ ആയുർവേദ ഡിസ്‌പെൻസറി,ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിനും എഎബിഎച്ച് എൻട്രി ലെവൽ സെർട്ടിഫിക്കേഷൻ ലഭിച്ചു.തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽകേരള ആരോഗ്യ, ആയുഷ് ,വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മെഡിക്കൽ ഓഫീസർ സിസ്സി മൈ ക്കിൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി.