Banner Ads

കണ്ണൂർ-ഹൊസൂർ റൂട്ടിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്; 25 വർഷത്തെ സ്വപ്നം യാഥാർഥ്യമായി

കണ്ണൂർ : ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ഹൊസൂരിൽ നിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസി സർവീസ് വീണ്ടും തുടങ്ങി. കണ്ണൂരിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിൻ്റെ ഫ്ലാഗ് ഓഫ് ഹൊസൂരിലെ മലയാളികളുടെ കൂട്ടായ്മയായ കൈരളി സമാജം പ്രവർത്തകർ ചേർന്ന് നിർവഹിച്ചു. എഎ റഹീം എംപിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് പതിനായിരക്കണക്കിന് മലയാളികളുടെ ദീർഘകാല ആവശ്യം യാഥാർഥ്യമായത്.

ഹൊസൂരിലെ മലയാളികൾ നേരിടുന്ന ഗതാഗത പ്രശ്നം പരിഹരിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഡിവൈഎഫ്ഐ തമിഴ്‌നാട് ഘടകത്തിൻ്റെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എംപിയോട് മലയാളി സംഘടനാ പ്രതിനിധികൾ ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. നൂറുകണക്കിന് മലയാളികളാണ് സർവീസിൻ്റെ ഫ്ലാഗ് ഓഫിൽ പങ്കുചേരാനായി എത്തിയത്.