
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. മണ്ണന്തല- മരുതൂരിലാണ് സംഭവം. അപകടത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു.തിരുവനന്തപുരത്ത് നിന്ന് വന്ന കെ.എസ്.ആർ.ടി.സി. ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു.
വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനം അരമണിക്കൂറോളം നീണ്ടുനിന്നു.അപകടസമയത്ത് ബസ്സിൽ 26 യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ 12 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.