Banner Ads

കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയെ ; കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെടുത്തു. കൂരാച്ചുണ്ട് അങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് മൃതദേഹം കണ്ടെത്തി.മേലെ അങ്ങാടിയിൽ താമസിച്ചു വരികയായിരുന്ന ബംഗാൾ സ്വദേശി മഹേഷ് ദാമ്പി(30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.മഹേഷ് ദാസിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടുകിട്ടിയത്. മൃതദേഹം പോസ്റ്റേ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *