കോഴിക്കോട്: തിരുവമ്പാടി കാളിയമ്പുഴയിൽ മുത്തപ്പൻപുഴയിൽനിന്ന് തിരുവമ്പാടിക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസ് ആണ് പുഴയിലേക്ക് തലകീഴായ് മറിഞ്ഞു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമെന്നാണ് വിവരം. ഇടുങ്ങിയ പാലത്തിലൂടെ പോകുന്നതിനിടെ പാലത്തിൻ്റെ കൈവരി തകർന്ന് ബസ് പുഴയിലേക്ക് പതിക്കുയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് പ്രതികരിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമെന്നാണ് വിവരം. ഇടുങ്ങിയ പാലത്തിലൂടെ പോകുന്നതിനിടെ പാലത്തിൻ്റെ കൈവരി തകർന്ന് ബസ് പുഴയിലേക്ക് പതിക്കുയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് പ്രതികരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീ മരണപ്പെട്ടതായി റിപ്പോർട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമെന്നും റിപ്പോർട്ട്. ഫയർ ഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ മുഴുവൻ യാത്രക്കാരെയും പുറത്തെടുത്ത് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.