കോഴിക്കോട് : നാല് ആഴ്ച മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ടൗണില്‍ വെള്ളം കയറുകയും ആറ് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്‌തു. വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോവുകയും 112 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും നാല് കടകൾ നശിക്കുകയും ചെയ്തിരുന്നു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ തുടങ്ങിയവയും തകര്‍ന്നിരുന്നു.