Banner Ads

കോട്ടയം ജില്ലാതല ഓണാഘോഷം: ഇന്ന് സാംസ്കാരിക ഘോഷയാത്ര; നഗരത്തിൽ ഗതാഗത നിയന്ത്രണം

കോട്ടയം: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷങ്ങൾക്ക് ഇന്ന് (24-08-2026) തുടക്കമാകും. വൈകുന്നേരം 4:00 മണിക്ക് ബസേലിയോസ് കോളേജിന് സമീപത്തുനിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കും. ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

കെ.കെ. റോഡ് വഴി കഞ്ഞിക്കുഴി ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങൾ കളക്ടറേറ്റ് ജംഗ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ശാസ്ത്രി റോഡ് വഴി പോകണം. പ്രൈവറ്റ് ബസ്സുകൾ ശാസ്ത്രി റോഡ് – കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.റെയിൽവേ സ്റ്റേഷനിൽനിന്ന് നഗരത്തിലേക്ക് വരുന്ന പ്രൈവറ്റ് ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ശാസ്ത്രി റോഡ് വഴി ശീമാട്ടി റൗണ്ടിലെത്തി യാത്ര തുടരണം.ഘോഷയാത്ര മനോരമ ജംഗ്ഷൻ കടന്നുപോകുന്ന സമയത്ത് ചെറിയ വാഹനങ്ങൾ മനോരമ ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് ഈരയിൽക്കടവ് ബൈപ്പാസ് റോഡ് വഴി തെക്കോട്ട് പോകേണ്ടതാണ്.