Banner Ads

കൊച്ചി മുസ്ലിം വിരുദ്ധ പരാമർശ കേസിൽ ; ബിജെപി നേതാവ് പിസി ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒഹൈക്കോടതി വിധി ഇന്ന്

ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർ ചെയ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ചയാണ് വാദം പൂർത്തിയായത്.ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. പിസി ജോർജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാൽ മുൻകൂർ ജാമ്യം നൽകില്ലെന്നാണ് സിംഗിൾ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കിൽ കീഴടങ്ങാൻ നിർദേശം നൽകുമെന്നും ഹൈക്കോടതി വാക്കാൽ വ്യക്തമാക്കിയിരുന്നു.

പിസി ജോർജ്ജ് മുൻപും മതവിദ്വേഷം വളർത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.പിസി ജോർജ്ജിന്റെ പരാമർശം ഗൗരവതരമാണ്. 40 വർഷം എംഎൽഎ ആയിരുന്ന അനുഭവ സമ്ബത്തുള്ള മുതിർന്ന രാഷ്ട്രീയ നേതാവാണ് പിസി ജോർജ്ജ്. വിവാദ പരാമർശം നടത്തുമ്ബോൾ മുൻ ജാമ്യ വ്യവസ്ഥ മനസിലുണ്ടായിരുന്നില്ല എന്ന് പറയാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നിരന്തരം അബദ്ധമാണ് പിസി ജോർജ്ജിന്റേതെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. നിരന്തരം അബദ്ധമാണ് പിസി ജോർജ്ജിന്റേതെന്നും ഹൈക്കോടതിയുടെ വിമർശിച്ചു. അബദ്ധമാണ് പറ്റിയതെന്ന പിസി ജോർജ്ജിന്റെ അഭിഭാഷകന്റെ വാദത്തിനായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *