Banner Ads

കിടെക്‌സ് വിവാദം: പി. രാജീവിന് മറുപടിയുമായി സാബു ജേക്കബ്

കൊച്ചി: കിടെക്‌സ് ഗ്രൂപ്പ് ആന്ധ്രാപ്രദേശിലേക്ക് പ്രവർത്തനം മാറ്റുന്നതുമായി ബന്ധപ്പെട്ട വ്യവസായ മന്ത്രി പി. രാജീവ് നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി കിടെക്‌സ് എംഡി സാബു ജേക്കബ് രംഗത്ത്. കേരളം ആരുടെയും കുത്തകയല്ലെന്നും, ഇവിടെ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

“കേരളം ആരുടെയും പിതൃസ്വത്തല്ല, ഔദാര്യം വേണ്ട”
സ്വന്തം കഴിവില്ലായ്മയും പോരായ്മകളും മറച്ചുവെക്കാൻ മന്ത്രി മറ്റുള്ളവരെ കുറ്റം പറയുകയാണെന്ന് സാബു ജേക്കബ് ആരോപിച്ചു. ആന്ധ്രയെ മോശമായി ചിത്രീകരിക്കുന്നത് വ്യവസായ മന്ത്രിയുടെ സ്ഥിരം ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിടെക്‌സ് കേരളം വിട്ടുപോകാനുള്ള കാരണം എല്ലാവർക്കും അറിയാമെന്നും, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് സ്ഥാപനത്തെ തുടർച്ചയായി ആക്രമിക്കുകയായിരുന്നു. സാബു ജേക്കബ് പറഞ്ഞു.

“തുടർച്ചയായ റെയ്ഡുകൾ, ഒരു നിയമലംഘനവും കണ്ടെത്താനായില്ല”
പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു മാസം തുടർച്ചയായി റെയ്ഡുകൾ നടത്തിയിട്ടും ഒരു നിയമലംഘനം പോലും കണ്ടെത്താനായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് സഹികെട്ടാണ് 3500 കോടിയുടെ നിക്ഷേപം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും സാബു ജേക്കബ് വിശദീകരിച്ചു.കിടെക്‌സ് കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ കിടെക്‌സിൻ്റെ ഓഹരി മൂല്യം വർദ്ധിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

“ചെറുപ്പക്കാർക്ക് തൊഴിൽ നൽകുക എന്നതായിരുന്നു ലക്ഷ്യം”
പിതാവ് എം.സി.”ആന്ധ്ര വളരെ മോശമാണെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. അത് വ്യവസായ മന്ത്രിയുടെ സ്ഥിരം ശൈലിയാണ്,” അദ്ദേഹം കുറ്റപ്പെടുത്തി.

“സർക്കാരോ രാജീവോ ആനുകൂല്യങ്ങൾ നൽകിയില്ല”
“കിറ്റെക്‌സ് വളർന്നത് കേരളത്തിൻ്റെ മണ്ണിൽ ആണെന്നും അത് മറക്കരുതെന്നുമാണ് മന്ത്രി പറയുന്നത്. ഇതുകേട്ടാൽ തോന്നും കേരളം ചില ആളുകളുടെ സ്വത്താണെന്ന്” സാബു ജേക്കബ് പരിഹസിച്ചു. കഴിഞ്ഞ 60 വർഷം മുമ്പ് ചെറിയ വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്നും തങ്ങളെ വിമർശിക്കുന്നവർക്ക് പത്ത് പേർക്കെങ്കിലും തൊഴിൽ നൽകിയിരുന്നെങ്കിൽ എന്നും സാബു ജേക്കബ് ചോദിച്ചു.

“കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്കും അവകാശമുണ്ട്”
കേരളത്തിൽ വരുന്ന വ്യവസായങ്ങളിൽ 50 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം കൊടുക്കുന്നവരെയാണ് തങ്ങൾ നോക്കുന്നതെന്നും, കിടെക്സിനെ പോലെ 10000 രൂപയെന്നും പറഞ്ഞതിനെക്കുറിച്ചും സാബു ജേക്കബ് വിമർശിച്ചു. കിറ്റെക്‌സ് സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയാണ് ജോലിക്ക് വിളിക്കുന്നത്, അവർക്ക് വർഷം അഞ്ച് ലക്ഷത്തിന് മുകളിലും സൗജന്യ ഭക്ഷണവും താമസവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നൽകുന്നു. ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.”10000 രൂപ ശമ്പളം കൊടുക്കുന്ന തൊഴിലല്ല, 50 ലക്ഷം കൊടുക്കുന്നവരാണ് വേണ്ടതെന്ന് പറയുന്നത് ഒരു കമ്യൂണിസ്റ്റ് സർക്കാരാണോ?” എന്നും സാബു ജേക്കബ് ചോദിച്ചു.

“രാഷ്ട്രീയക്കാരെ സേവിക്കാനുള്ള സമാധാനം വേണ്ട”മനസമാധാനം വേണമെങ്കിൽ സ്വയം തീരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞതിനെ സാബു ജേക്കബ് ഇങ്ങനെയാണ് വ്യാഖ്യാനിച്ചത്: “രാഷ്ട്രീയക്കാരെ സേവിച്ചാൽ സമാധാനമുണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്. കാണേണ്ടവരെ കാണേണ്ട രീതിയിൽ കണ്ടുകൊണ്ടേയിരിക്കണമെന്നാണ് ആ പറഞ്ഞതിൻ്റെ അർത്ഥം. അത്തരത്തിലുള്ള മനസമാധാനം ഞങ്ങൾക്ക് വേണ്ട.” കിറ്റെക്‌സ് ഇവിടെ തുടരുന്നത് ആരുടെയും മറ്റ് ഔദാര്യം വേണ്ടെന്നും, ഇന്ന് ഇത് പൂട്ടി സംസ്ഥാനങ്ങളിൽ പോയാൽ ഒരു വർഷം 400 കോടി രൂപ ലാഭം കിട്ടും, എന്നാൽ അത് വേണ്ടെന്ന് തീരുമാനിച്ചത് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പതിനായിരത്തിലേറെ കുടുംബങ്ങളെ ഓർത്ത് സാബു ജേക്കബ് വ്യക്തമാക്കി.

“കേരളം കടമെടുത്ത് മുന്നോട്ട് പോകുന്നു”
കേരളം കടമെടുത്ത് മുന്നോട്ട് പോകുന്ന ഒരു സംസ്ഥാനമാണെന്നും, നിക്ഷേപം കൊണ്ടുവന്നാൽ പ്രശ്‌നങ്ങളാണെന്നും സാബു ജേക്കബ് മറുനാടൻ മലയാളിയോട് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ആന്ധ്രയിലെ ടെക്‌സ്‌റ്റൈൽ മന്ത്രി നേരിട്ട് വന്നെന്നും, അവരുടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്നും, അവിടെ വ്യവസായികൾക്ക് എന്ത് സൗകര്യം ഏർപ്പെടുത്താമെന്ന് ആ സർക്കാർ ചിന്തിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

“നിക്ഷേപം ഇറക്കുക എന്നാൽ നെഞ്ചത്ത് ബോംബ് വെച്ച് കിടക്കുന്നത് പോലെ”
“കേരളത്തിൽ നിക്ഷേപം ഇറക്കുക എന്ന് പറഞ്ഞാൽ നെഞ്ചത്ത് ബോംബ് വെച്ചിരിക്കുന്നത് പോലെയാണ്. എപ്പോഴും എന്തും വേണമെങ്കിലും സംഭവിക്കാം. ഇവിടെ വ്യവസായികൾ ശ്വാസം മുട്ടിയാണ് മുന്നോട്ട് പോകുന്നത്,” സാബു ജേക്കബ് പറഞ്ഞു. കേരളത്തിൽ നിന്ന് കിടെക്‌സിനെ ഒറ്റയടിക്ക് പറിച്ചു നടുന്നതിന് പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.