Banner Ads

പ്രളയ ഭീഷണിയിൽ കേരളം: നദികൾ കരകവിയുന്നു, പലയിടത്തും ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു!

തിരുവനന്തപുരം:കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പുംകേന്ദ്ര ജല കമ്മീഷനും സംയുക്തമായാണ് ഈ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്.

നദികളുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ നദികളിലാണ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ വാമനപുരം, കൊല്ലത്തെ പള്ളിക്കൽ, പത്തനംതിട്ടയിൽ പമ്പ,

കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ, ഉപ്പള തുടങ്ങിയ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല.പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.