
തൃശൂർ : ജനങ്ങളെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന ഒരു ക്രിമിനലിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്.
സിസ്റ്റത്തെ വെല്ലുവിളിച്ച് നടക്കുന്ന ഏത് ഗുണ്ടയ്ക്കും അർജുൻ ആയങ്കിക്കുണ്ടായ അനുഭവം തന്നെയായിരിക്കും ഉണ്ടാകാൻ പോകുന്നത്. ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിന് തടസ്സം നിൽക്കുന്ന എല്ലാത്തരം ക്രിമിനൽ സംഘങ്ങളെയും നിലയ്ക്ക് നിർത്താൻ ഗവൺമെന്റ് പ്രതിജ്ഞബദ്ധമാണ്.
ഗുണ്ടകൾക്കെതിരെയുള്ള ശക്തമായ റെയ്ഡുകളും കർശന നിയമനടപടികളും ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞതായി ആഭ്യന്തര മന്ത്രി അറിയിച്ചു.