വയനാട്:പാടിവയലിൽ നടുറോഡിൽ കാട്ടാനയിറങ്ങി.സ്കൂട്ടർ യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരി മുർഷിദയാണ് രക്ഷപ്പെട്ടത്.നൈറ്റ് ഡ്യൂട്ടിക്കായി പോകവേയാണ് മുർഷിദ കാട്ടാനയുടെ മുൻപിൽ പെട്ടത്.വളവ് തിരിഞ്ഞു വരവേ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. വണ്ടി വെട്ടിച്ച് മുന്നോട്ട് പോയതു കൊണ്ട് മുർഷിദ രക്ഷപ്പെട്ടു.