Banner Ads

കണ്ണൂർ വീണ്ടും കുലുങ്ങി; പാട്യം മൗവ്വഞ്ചേരിയിൽ നടുറോഡിൽ സ്ഫോടനം

കണ്ണൂർ : മൗവ്വഞ്ചേരി പീടികയിൽ വൻ സ്‌ഫോടനം. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. പുലർച്ചെ 12.15-ഓടെയാണ് സംഭവം. സ്ഫോടനത്തിൽ രണ്ട് വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല. സ്ഫോടനത്തെ തുടർന്ന് ചിതറിത്തെറിച്ച ചീളുകളും കല്ലുകളും പതിച്ചാണ് വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നത്.

സി.പി.എം, ബി.ജെ.പി. പാർട്ടികൾക്ക് സ്വാധീനമുള്ള പ്രദേശത്താണ് സ്ഫോടനമുണ്ടായത്. കോണ്‍ഗ്രസ് – സിപിഎം അനുഭാവി കുടുംബങ്ങളുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. പൊട്ടിയത് ഏറുപടക്കമാണോ ബോംബാണോ എന്നതിനെക്കുറിച്ച് കതിരൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.