
കണ്ണൂർ:കോളേജ് ക്യാമ്പസിൽ സംഘർഷം; ഓണാഘോഷത്തിനിടെ വിദ്യാർഥി സംഘങ്ങൾ ഏറ്റുമുട്ടി, 14 പേർക്കെതിരെ നടപടി.ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
വിദ്യാർത്ഥികൾ പരിസ്പരം ഏറ്റുമുട്ടുന്ന വിവരമറിഞ്ഞ് ടൗൺ എസ്.ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇവരെ സംഭവ സ്ഥലത്ത് നിന്നും വിരട്ടി ഓടിക്കുകയായിരുന്നു. സംഭവത്തിൽ മുഹമ്മദ് അഫ്നാസ്, അഭി. അശ്വിൻഘോഷ്, മൃദുൽ എന്നിവരുടെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസെടുത്തത്.