Banner Ads

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം; നവംബർ 18 മുതൽ 22 വരെ

കണ്ണൂർ : ഈ വർഷത്തെ കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം നവംബർ 18 മുതൽ 22 വരെ നടക്കും. കലാമാമാങ്കത്തിനായി കണ്ണൂർ നഗരത്തിൽ ആകെ 13 വേദികളാണ് ഒരുക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദി കണ്ണൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (ജി.വി.എച്ച്.എസ്.എസ്.) സ്പോർട്സ് ഗ്രൗണ്ടിൽ സജ്ജീകരിക്കും.

കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി യോഗം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ കലോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ ഒരുക്കങ്ങൾ പുരോഗമിക്കുമെന്ന് സംഘാടകർ അറിയിച്ചു.