
കണ്ണൂർ:ജയിലിനുള്ളിൽ ലഹരി ഒഴുകുന്നു കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് സുഖവാസം.സെൻട്രൽ ജയിലിനുള്ളിൽ മദ്യവും കഞ്ചാവും സുലഭമെന്ന് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ജയിൽ അധികൃതരുടെ പരിശോധന പേരിന് മാത്രമെന്നും മുൻ തടവുകാരൻ പറഞ്ഞു. ദിവസേന അകത്തേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നുവെന്നും തടവുകാരിൽ ചിലർക്ക് കരിഞ്ചന്തയിൽ വിൽപ്പനയുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.
മൂന്നുകെട്ട് ബീഡിക്ക് ജയിലിനകത്ത് ആയിരം രൂപയാണ് വില. പലതടവുകാരും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും മുൻതടവുകാരൻ പറഞ്ഞു.