Banner Ads

കണ്ണവം ബോംബ് സ്ഫോടനം: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം; കണ്ണൂരിൽ പൊലീസ് പട്രോളിങ് ശക്തമാക്കി

കണ്ണൂർ : കണ്ണവം റേഞ്ച് ഓഫീസിന് സമീപവും ചൂണ്ടിയിലുമുണ്ടായ സ്റ്റീൽ ബോംബ് സ്ഫോടനങ്ങളിൽ വിജിലന്റ് അന്വേഷണവുമായി പൊലീസ്. സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഫോടനം നടന്നതിന്റെ അവശിഷ്ടങ്ങളും അടയാളങ്ങളും പൊലീസ് കണ്ടെത്തി.

സംഭവം ഉണ്ടായ രണ്ടിടത്തും സിസിടിവി ക്യാമറകളില്ല. അതേസമയം കണ്ണവം ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലുമുള്ള സിസിടിവി ക്യാമറകളിലെ പരമാവധി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ണവത്തും പരിസര പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണവും രാത്രികാല പട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ട്.