
തൃശൂർ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി. അധ്യക്ഷനുമായ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗം ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുകയാണ്. വിശദമായ പരിശോധനകൾക്കായി എംആർഐ സ്കാൻ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നതനുസരിച്ച് തുടർ ചികിത്സ നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.