അമ്മമാർ ആവ്യശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബിഗണേഷ് കുമാര്‍ കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും രാത്രിസമയത്ത് ആവശ്യപ്പെടുന്ന സ്ഥലത്തു നിര്‍ത്തിക്കൊടുക്കണമെന്ന് അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ.ആരും നിങ്ങളുടെ പേരില്‍ നടപടിയെടുക്കില്ല. അങ്ങനെ നടപടിയെടുത്താല്‍ എന്നെ സമീപിച്ചാല്‍ മതി, പരിഹരിക്കാം. യാത്രക്കാരെ സ്‌നേഹത്തോടെ, സമാധാനത്തോടെ സുരക്ഷിതരായി കൊണ്ടുചെന്ന് എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് -കെ.എസ്.ആര്‍.ടി.സി ജീവനക്കാരോടായി മന്ത്രി പറഞ്ഞു.