Banner Ads

സുരേഷ് ഗോപി മാധ്യങ്ങളോട് തട്ടിക്കയറിയ സംഭവത്തിൽ ; പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യങ്ങളോട് തട്ടിക്കയറിയ സംഭവത്തിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി.സുരേഷ് ഗോപി ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണ്. നിങ്ങൾ എന്റെ വീട്ടിൽ വന്നു ചോദിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും ബ്രിട്ടാസ് . ജബൽപൂരിൽ ക്രൈസ്തവരെ ആക്രമിച്ച വാർത്തയെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായി ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിലാണ് ബ്രിട്ടാസിന്റെ മറുപടി.

സുരേഷ് ഗോപി ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ട്. സുരേഷ് ഗോപി പറയുന്നതിനെ സീരിയസായി എടുക്കരുത്. ബിജെപി പോലും ഇത് സീരിയസായി എടുക്കുന്നില്ല, ജോൺ ബ്രിട്ടാസ് പറഞ്ഞു.സുരേഷ് ഗോപി ഏത് പാർട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് അറിയില്ലെന്നും ബിജെപിക്കും അക്കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം പറയുന്നത് തൂക്കിനോക്കുന്നതിലും കാര്യമില്ല. ജനപ്രതിനിധികൾ സംസാരിക്കുമ്ബോൾ സഭ്യത വേണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു ദീർഘകാലം സ്ക്രിപ്റ്റ്റൈറ്ററുടെ സഹായത്തോടെയാണ് അദ്ദേഹം സംസാരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ സ്ക്രിപ്റ്റ് റൈറ്ററെ തരപ്പെടുത്തികൊടുക്കണമെന്നും ജോൺ ബ്രിട്ടാസ് കുട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *